ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ പൊലീസുകാരൻ മുങ്ങിമരിച്ചു. അങ്കമാലി കുറുമശേരി സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഹിൽ പാലസ് പൊലീസ് ക്യാംപിലായിരുന്നു ഇദ്ദേഹം. ക്യാംപിനു സമീപമുള്ള ക്ഷേത്രക്കുളത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെയാണ് ശ്രീജിത്ത് പാസിങ് ഔട്ട് കഴിഞ്ഞ് പൊലീസ് സേനയുടെ ഭാഗമായത്