കെ എസ്‌ ആർ ടി സി ഡ്രൈവിങ്‌ സ്‌കൂൾ ഉദ്‌ഘാടനം ഇന്ന്

At Malayalam
1 Min Read

പൊതുജനങ്ങൾക്ക്‌ കുറഞ്ഞ നിരക്കിൽ മികച്ച ഡ്രൈവിങ്‌ പരിശീലനം നൽകുന്നതിനായി കെ എസ്‌ ആർ ടി സി തുടങ്ങുന്ന ആദ്യ ഡ്രൈവിങ്‌ സ്‌കൂൾ ഇന്ന് (ബുധൻ) തുടങ്ങും. ആനയറ സ്വിഫ്‌റ്റ്‌ ക്യാമ്പസിൽ ഡ്രൈവിങ്‌ സ്‌കൂൾ, സോളാർ പവർ പ്ലാൻ്റ് എന്നിവയുടെ ഉദ്‌ഘാടനം ഉച്ചയ്ക്ക് 12ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ അധ്യക്ഷനാകും.

അട്ടക്കുളങ്ങരയിലെ കെ എസ്‌ ആർ ടി സി ട്രെയ്‌നിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിലാണ്‌ ഡ്രൈവിങ്‌ സ്‌കൂൾ തയ്യാറാക്കിയിട്ടുള്ളത്‌. വിവിധ ജില്ലകളിലായി ആരംഭിക്കുന്ന 22 ഡ്രൈവിങ്‌ സ്‌കൂളിൽ ആദ്യത്തേതാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.

ഹെവി, ലൈറ്റ് എന്നീ ലൈസൻസുകളെടുക്കാൻ 9,000 രൂപയും ഇരുചക്ര വാഹനത്തിന് 3,500 രൂപയുമാണ്‌ ഫീസ്‌. എൽ എം വി, ടുവീലർ ലൈസൻസിന്‌ ഒന്നിച്ച്‌ 11, 000 രൂപ മതി. സ്വകാര്യസ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 20 മുതൽ 40 ശതമാനം വരെ ഫീസ്‌ നിരക്കിൽ കുറവുമുണ്ട്‌. കൂടാതെ പട്ടിക ജാതി- പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർക്ക്‌ പ്രത്യേക ഇളവും നൽകുന്നുണ്ട്

Share This Article
Leave a comment