കേജ്‍രിവാളിനെ ജയിലിലെത്തി അറസ്റ്റ് ചെയ്ത് സിബിഐ

At Malayalam
0 Min Read

ഇ. ഡിയുടെ മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐ ആണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയത്.

ബുധനാഴ്ച കേജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കും. വിചാരണക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരായ കേജ്‌രിവാളിന്റെ അപ്പീൽ നാളെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. കേജ്‌രിവാളിനെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനാണ് ബിജെപി നീക്കമെന്ന് എഎപി ആരോപിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment