കൊച്ചു വേളി വ്യാവസായിക മേഖലയിൽ തീപിടുത്തം

At Malayalam
0 Min Read

കൊച്ചു വേളിയിലെ വ്യാവസായിക മേഖലയിൽ പ്രവർത്തിക്കുന്ന സൂര്യ എന്ന കമ്പനിയിൽ വെളുപ്പിനു തീപിടുത്തമുണ്ടായി. പ്ലാസ്റ്റിക് പ്രോസസിംഗ് കമ്പനിയിലാണ് തീ പിടിച്ചതെന്നാണ് അറിയുന്നത്. 14 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയതായാണ് അവസാനം ലഭിക്കുന്ന വിവരം.

ആദ്യഘട്ടത്തിൽ, പ്ലാസ്റ്റിക് സാധനങ്ങൾ നിറച്ച ചാക്കുകെട്ടുകൾ കടന്ന് ഫയർഫോഴ്സിന് അകത്തു പ്രവേശിക്കുന്നതിന് തടസമുണ്ടായതായി പറയുന്നു. അതിനാൽ കുറെ സമയത്തേക്ക് ഉള്ളിൽ തീ ആളി കത്തിയിരുന്നു. പിന്നാലെ അകത്തു കയറിയ സേന വേഗത്തിൽ തീ കെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. ഷോർട് സർക്യൂട്ട് ആവാം തീപിടിത്തത്തിനു കാരണമന്നാണ് പ്രാഥമിക നിഗമനം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment