മരം കടപുഴകി കാറിനു മുകളിൽ വീണ് ഒരു മരണം. നേര്യമംഗലം വില്ലാഞ്ചിറയിലാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. രാജകുമാരി സ്വദേശികളാണെന്നാണ് വിവരം. കാർ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇന്നു ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് സംഭവം.