കുഴിബോംബ് സ്ഫോടനത്തിൽ മലയാളി ജവാനടക്കം വീരമൃത്യു

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ പാലോട് സ്വദേശി വിഷ്ണു എന്ന ജവാൻൾപ്പെടെ ഇന്നലെ ഛത്തീസ് ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. സുഖ്മ ജില്ലയിൽ വച്ച് വിഷ്ണു സഞ്ചരിച്ചിരുന്ന വാഹനം കുഴിബോംബ് ആക്രമണത്തിൽ പൊട്ടിത്തകരുകയായിരുന്നു.

സി ആർ പി എഫ് ൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു വിഷ്ണു. വിഷ്ണു ഓടിച്ചിരുന്ന ട്രക്കാണ് സ്ഫോടനത്തെ തുടർന്ന് പൊട്ടിത്തെറിച്ചത്. ട്രക്കിലും ഇരുചക്ര വാഹനങ്ങളിലുമായാണ് ജവാൻമാർ യാത്ര ചെയ്തിരുന്നത്. 34 വയസായിരുന്നു വിഷ്ണുവിന്.

Share This Article
Leave a comment