ആ ചായ അല്ല ഈ ചായ

At Malayalam
1 Min Read

എന്തായാലും ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിൽ നിന്ന് ചായ കുടിച്ചു. അതിപ്പൊ കുടിച്ചാലും കുടിച്ചില്ലെങ്കിലും വാർത്തയാണല്ലോ ! കെ ബി ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ആലുവാ മണപ്പുറത്തു വച്ചു കണ്ടിട്ടുള്ള പരിചയം പോലും ഭാവിച്ചിരുന്നില്ല. പിന്നല്ലേ ചായ സൽക്കാരം.

ഒ ആർ കേളു മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പതിവു പോലെ രാജ് ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെയാണ് അദ്ദേഹത്തിനും സത്യവാചകം ചൊല്ലി കൊടുത്തത്. ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെ മിക്ക മന്ത്രിമാരും പങ്കെടുക്കുകയും ചെയ്തു. എന്തായാലും മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ കണ്ടു. അഭിവാദ്യ – പ്രത്യഭിവാദ്യങ്ങൾ നടത്തുകയും ചെയ്തു. ചായ സൽക്കാരത്തിന് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചു. നിറഞ്ഞ മനസോടെ മുഖ്യമന്ത്രിയും മന്ത്രിമാരും അതിൽ പങ്കാളികളായി. ചടങ്ങുകൾ എല്ലാം ഭംഗിയായി. ശുഭം

Share This Article
Leave a comment