ഗുരുവായൂരിൽ ദർശനത്തിന് പുതിയ ക്രമീകരണം

At Malayalam
1 Min Read

ഭക്തരുടെ തിരക്കും സൗകര്യവും പരിഗണിച്ച് ജൂലൈ മാസം ഒന്നാം തീയതി മുതൽ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന സമയത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനമെടുത്തു. പൊതു അവധി ദിവസങ്ങൾ, ഉദയാസ്തമന പൂജാ ദിനങ്ങൾ തുടങ്ങിയ സമയത്ത് സ്പെഷൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. അത്തരം ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ചതിരിഞ്ഞ് രണ്ടു മണി വരെ സ്പെഷൽ, വി ഐ പി ദർശനങ്ങൾക്കാണ് നിയന്ത്രണം വരുന്നത്. എന്നാൽ ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള ദർശനം, നെയ് വിളക്ക് വഴിപാട് നടത്തിയവരുടെ ദർശനം എന്നിവയ്ക്കൊന്നും നിയന്ത്രണം ബാധകമല്ല.

പൊതുവായ അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനു വേണ്ടിയാണ് നിയന്ത്രണം വരുത്തുന്നത്. ഇതിനായി ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് പൊതു അവധി ദിനങ്ങളിൽ ക്ഷേത്രം തുറക്കും. ചെയർമാൻ ഡോ വി കെ വിജയൻ്റെ അധ്യക്ഷതയിൽ നടന്ന ഭരണ സമിതി യോഗമാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment