ഇടുക്കി ജില്ലയിലെ കല്ലാറിൽ പാപ്പാനെ ആന ചവിട്ടി കൊന്ന കേരള ഫാം എന്ന സഫാരി കേന്ദ്രമടക്കം ഒമ്പത് സഫാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് സ്റ്റോപ് മെമ്മോ ലംഘിച്ചാണന്നും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും നിയമവിരുദ്ധമായാണെന്നും പൊലിസ്.
സഫാരി കഴിഞ്ഞ് ആനയെ കൊണ്ടു പോയി തളയ്ക്കുന്നതിനിടെയാണ് രണ്ടാം പാപ്പാനായ കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിയായ ബാലകൃഷ്ണനെ ആന കൊലപ്പെടുത്തിയത്. 62 വയസായിരുന്നു ബാലകൃഷ്ണൻ്റെ പ്രായം. പല തവണ ആന ഇയാളെ നിലത്തിട്ട് ചവിട്ടുകയും ഒടുവിൽ തുമ്പി കയ്യിലെടുത്ത് നിലത്തടിക്കുകയുമായിരുന്നു.
കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തിനെതിരെ പൊലിസ് കേസ് ചാർജ് ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായും സ്റ്റോപ് മെമ്മോ ലംഘിച്ചുമാണ് സഫാരി കേന്ദ്രം പ്രവർത്തിച്ചിരുന്നത് എന്ന് പുറത്തറിഞ്ഞത്.
