ഡി എൽ എഫ് ഫ്ലാറ്റ് ; കുടി വെള്ളത്തിൽ കോളിഫോം ബാക്ടീരിയ

At Malayalam
1 Min Read

കാക്കനാട്ടെ വിവാദമായ ഡി എൽ എഫ് ഫ്ളാറ്റുകളിൽ നിന്നും ശേഖരിച്ച്, സംസ്ഥാന ആരോഗ്യ വകുപ്പ് പരിശോധന നടത്തിയ കുടി വെള്ള സാമ്പിളുകളിലെല്ലാം കോളിഫോം ബാക്ടീരിയ ഉള്ളതായി സ്ഥിരീകരിച്ചു. ഇവിടെ വിതരണം ചെയ്തു കൊണ്ടിരുന്ന കുടിവെള്ളം ശേഖരിച്ചിരുന്ന കുഴൽ കിണറുകൾ, കിണറുകൾ, ഓവർ ഹെഡ് ടാങ്കുകൾ, വീട്ടിലെ കണക്ഷനിലുള്ള ടാപ്പുകൾ എന്നിവിടങ്ങളിൽ നിന്നായി 46 സാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തിയത്. പൂർണമായും ഫലം ലഭിച്ച മൂന്നു സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് പറഞ്ഞു.

സാമ്പിളുകൾ നൽകിയിരുന്നതിൽ 19 എണ്ണത്തിലെ പ്രാഥമിക റിപ്പോർട്ടിൽ തന്നെ പലതിലും കോളിഫോം ബാക്ടീരിയാ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് കുടിക്കാനായി ഫ്ളാറ്റുകളിൽ വിതരണം ചെയ്തിരുന്ന വെള്ളത്തിൻ്റെ ഗുണ നിലവാരം തീരെ മോശമായിരുന്നു എന്നു വേണം കണക്കാക്കാൻ. ആരോഗ്യ വകുപ്പ്, ജലസ്രോതസുകളിലും മറ്റും സൂപ്പർ ക്ലോറിനേഷൻ ആരംഭിച്ചിട്ടുണ്ട്.

വയറിളക്ക രോഗം കണ്ടതിനെ തുടർന്ന് പൊതുജനാരോഗ്യ നിയമ പ്രകാരം ഫ്ളാറ്റ് അസോസിയേഷന് ജില്ലാ മെഡിക്കൽ ഓഫിസർ നോട്ടീസ് നൽകിയിട്ടുണ്ട്. 4,100 ഓളം ആളുകളാണ് ഡി എൽ എഫ് ഫ്ലാറ്റുകളിലെ15 നിലകളിലായി താമസിക്കുന്നത്.

- Advertisement -
Share This Article
Leave a comment