ഗേറ്റിൽ കുടുങ്ങി 9 വയസുകാരൻ മരിച്ചു, വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു

At Malayalam
0 Min Read

ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാനാണ് ഗേറ്റിനിടയിൽ കുടുങ്ങി മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യ (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചു.

അടുത്ത വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുമ്പോഴാണ് ഗേറ്റിൽ കുടുങ്ങിയത്. ഇതുവഴി നടന്നു പോകുകയായിരുന്ന നാട്ടുകാരനാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ വൈലത്തൂരിലെ ക്ലിനിക്കിലും തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

Share This Article
Leave a comment