തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആൺ സുഹൃത്തായ ബിനോയിയിൽ നിന്നും ചില നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലിസ്. പല തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. അന്ന് കുട്ടിക്ക് 18 വയസ് പൂർത്തിയായിരുന്നില്ല. അതിനാൽ ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസെടുത്ത് റിമാൻ്റ് ചെയ്തിരിക്കുന്നത്. കോടതി 14 ദിവസത്തേക്ക് ബിനോയിയെ റിമാൻ്റിൽ വിട്ടിട്ടുണ്ട്.
പെൺ കുട്ടിയുമായി കഴിഞ്ഞ മൂന്നുവർഷത്തിലേറെയായി ബിനോയ് അടുപ്പത്തിലായിരുന്നു വെന്ന് അയാൾ പൊലിസിനോട് സമ്മതിച്ചിരുന്നു. ഈ സമയത്തെല്ലാം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ആറു മാസത്തിലധികമായി ബന്ധം അവസാനിപ്പിച്ചിട്ട്. അതിനു ശേഷം ബിനോയി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പൊലിസ് കണ്ടെത്തി. ഇവർ തമ്മിലുള്ള വാട്സ് ആപ് സന്ദേശങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.