തുടർച്ചയായ മൂന്നാം തവണയും താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻ്റായി മോഹൻലാലിനെ തെരഞ്ഞെടുത്തു. മോഹൻലാലിന് എതിരാളികൾ ഉണ്ടായിരുന്നില്ല. അതേ സമയം സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. ജനറൽ സെക്രട്ടറി ആയിരുന്ന ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ ആളെ തെരഞ്ഞെടുക്കുന്നത്.
സിദ്ധിഖ്, കുക്കു പരമേശ്വരൻ, ഉണ്ണീശിവപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ജഗദിഷ്, മഞ്ജുപിള്ള, ജയൻ ചേർത്തല എന്നിവർ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കും മത്സരിക്കുന്നു. എല്ലാവരും ഇതിനോടകം നാമ നിർദേശ പത്രികകൾ നൽകിയിട്ടുണ്ട്. ഈ മാസം 30 നാണ് അമ്മയുടെ ജനറൽ ബോഡി യോഗം ചേരുന്നത്. അന്ന് ഈ സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കും.