കൊൽക്കത്തയിലെ പ്രശസ്ഥമായ ഗൊരഖ്പൂർ ഐ ഐ ടി യിൽ മലയാളിയായ വിദ്യാർഥിനി മരിച്ച നിലയിൽ. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനു സമീപം ഏവൂർ സ്വദേശിയായ ദേവിക പിള്ള (21) യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ദേവികയുടെ പിതാവ് ജീവിച്ചിരിപ്പില്ല. അമ്മ ജോലി ചെയ്യുന്നത് ഒഡിഷയിലെ ജിൻഡാൽ സ്കൂളിലാണ്. ഏക സഹോദരനും അമ്മയോടൊപ്പം ഒഡിഷയിലാണ് താമസിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും ഭൗതികദേഹം നാട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കിയതായും മരണം സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചതായും ഐ ഐ ടി ഉദ്യോഗസ്ഥർ അറിയിച്ചു