ഭക്ഷണത്തിൽ ബ്ലേഡ്, സൗജന്യ യാത്ര ഓഫർ ചെയ്ത് എയർ ഇന്ത്യ

At Malayalam
1 Min Read

എയർ ഇന്ത്യ വിമാനത്തിൽ നിന്ന് യാത്രക്കാരനു നൽകിയ ഭക്ഷണത്തിൽ ബ്ലേഡ്. പരാതിപ്പെട്ട യാത്രക്കാരന് ലോകത്ത് എവിടെയും സൗജന്യ ബിസിനസ് ക്ലാസ് യാത്ര വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ. തനിക്കതിൻ്റെ ആവശ്യമില്ലെന്ന് പ്രതികരിച്ച് യാത്രക്കാരനും.

പച്ചക്കറി മുറിക്കാൻ ഉപയോഗിച്ച ബ്ലേഡ് അബദ്ധത്തിൽ ഭക്ഷണത്തിൽപ്പെട്ടുപോയതാണെന്ന് എയർ ഇന്ത്യ വിശദീകരിക്കുന്നു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് യാത്രക്കാർക്കായി ഭക്ഷണമൊരുക്കുന്ന കാറ്ററിംഗ് കമ്പനിക്ക് കർശന നിർദേശം നൽകിയതായും എയർ ഇന്ത്യ പറയുന്നു.

ബംഗളുരു – സാൻഫ്രാൻസിസ്കോ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്ത മാധ്യമ പ്രവർത്തകനായ മാത്യു റെസ്പോളിന് യാത്രക്കിടയിൽ നൽകിയ ഭക്ഷണത്തിലാണ് ബ്ലേഡ് ഉണ്ടായിരുന്നത്. മാത്യു എക്സ് പേജിൽ ഭക്ഷണത്തിൻ്റെ ചിത്രത്തോടൊപ്പം എയർ ഇന്ത്യയുടെ വിഭവങ്ങൾ ഉപയോഗിച്ച് ഇനി സാധനങ്ങൾ മുറിക്കാമെന്നൊരു കമൻ്റുമിട്ടിരുന്നു.

ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയ ഉടനേ ജീവനക്കാരെ വിവരമറിയിച്ചു. അവർ അപ്പോൾ തന്നെ മാപ്പു പറയുകയും മറ്റൊരു വിഭവം പകരം നൽകുകയും ചെയ്തു. തനിക്കു പകരം ഒരു കൊച്ചു കുട്ടിക്കാണ് ഈ ഭക്ഷണം നൽകിയിരുന്നതെങ്കിലുള്ള ഭവിഷ്യത്ത് എന്താകുമായിരുന്നെന്നും മാത്യു ചോദിക്കുന്നു.

- Advertisement -

എനിക്ക് ലോകത്തെവിടെയും സൗജന്യ ബിസിനസ് ക്ലാസ് യാത്ര എയർ ഇന്ത്യ ഓഫർ ചെയ്യുന്നുണ്ട്. അത് ഇത്തരത്തിലുള്ള ഗുരുതരമായ ഒരു വീഴ്ചക്കുള്ള പ്രയശ്ചിത്തമായിട്ടാകാം. പക്ഷേ ഞാനതിനെ ഒരു കൈക്കൂലി ആയിട്ട് മാത്രം കാണുന്നു. അതിനാൽ അത് സ്വീകരിക്കാൻ ഞാൻ സന്നദ്ധനുമല്ല – മാത്യു പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment