പെരുന്നാൾ സാധനങ്ങൾ വാങ്ങാനെത്തി അപകടത്തിൽ മരിച്ചു

At Malayalam
1 Min Read

പെരുന്നാൾ ഒരുക്കങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാനെത്തിയ ഒരാൾ ഇന്നലെ അപകടത്തിൽ ദാരുണമായി മരിച്ചു. കോഴിക്കോട് ജില്ലയിലെ ഫറോഖിലാണ് സംഭവം. റോഡിൻ്റെ ഒരു വശത്തു കൂടി സാധനം വാങ്ങാനായി നടക്കുകയായിരുന്ന ചാലിയം കപ്പലങ്ങാടി സ്വദേശിയായ മുഹമ്മദ് അലിയാണ് മരിച്ചത്. 47 വയസായിരുന്നു അലിയുടെ പ്രായം.

അത്താണിക്കല്ലിൽ ഇപ്പോൾ താമസിക്കുന്ന അലി പെരുന്നാൾ ആഘോഷത്തിനുള്ള വീട്ടു സാധനങ്ങൾ വാങ്ങാൻ ഫറോഖിൽ വന്നു സാധനങ്ങൾ വാങ്ങി ബസ് സ്റ്റാൻ്റിലേക്ക് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി – കോഴിക്കോട് റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് തിരിക്കുന്നതിനിടെ ഒരു ഭാഗം അലിയുടെ ദേഹത്ത് തട്ടി. ഇടിയുടെ ആഘാതത്തിൽ റോഡിൻ്റെ വശത്തു നിന്ന ഇലക്ട്രിക് പോസ്റ്റിനിടയിൽ അലി കുടുങ്ങുകയായിരുന്നു. ഇതറിയാതെ വീണ്ടും പിന്നിലേക്കെടുത്ത ബസിനും ഇലക്ട്രിക് പോസ്റ്റിനുമിടയിൽ അലി ഞെരിഞ്ഞു പോയി.

അലിയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ ഉടനേ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലിസെത്തി കേസ് രജിസ്റ്റർ ചെയ്ത് അനന്തര നടപടികൾ സ്വീകരിച്ചു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment