സഹായിക്കാൻ മലയാളി വ്യവസായികളും

At Malayalam
0 Min Read

കുവൈത്ത് ദുരന്തത്തിൽ പെട്ടു പോയവർക്ക് കൈത്താങ്ങായി മലയാളി വ്യവസായി പ്രമുഖരും. എം എ യൂസുഫലി മരിച്ച കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധന സഹായം നൽകാമെന്ന് മുഖ്യമന്ത്രിയെ വിളിച്ചറിയിച്ചു. പിന്നാലെ മറ്റൊരു പ്രവാസി വ്യവസായിയായ രവി പിള്ള 2 ലക്ഷം രൂപം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായമായി നൽകാമെന്നും അറിയിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം കൂടിയാകുമ്പോൾ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആകെ 12 ലക്ഷം രൂപ അടിയന്തര സഹായമായി ലഭിക്കും

Share This Article
Leave a comment