വിജയ്യുടെ 50-ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് സൂപ്പർ ഹിറ്റ് വിജയ് ചിത്രം തുപ്പാക്കി വീണ്ടും പ്രദർശനത്തിന് എത്തുന്നു. 2012 ൽ ക്യാപ്റ്റന്‍ ജഗദീഷ് ധനപാല്‍ എന്ന ആര്‍മി ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം അദ്ദേഹത്തിന്റെ ആദ്യ 100 കോടി ചിത്രം കൂടിയാണ്. എ ആര് മുരുഗദോസ് രചനയും സംവിധാനവും നിർവഹിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തുപ്പാക്കി.
കാജൽ അഗർവാൾ, വിദ്യുത് ജംവാൽ, ജയറാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി. ആരിഫാ പ്രൊഡഷൻസ് വീണ്ടും പ്രദർശനത്തിന് എത്തിക്കുന്ന തുപ്പാക്കി ജൂൺ 21 ന് തിയറ്ററുകളിൽ റീറിലീസ് ചെയ്യും. പോക്കിരി, വില്ല് തുടങ്ങിയ വിജയ് ചിത്രങ്ങളും അദേഹത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.
