കേരള സർവകലാശാലയിൽ സണ്ണി ലിയോണിക്ക് വിലക്ക്

At Malayalam
1 Min Read

കേരള സർവകലാശാലാ ക്യാമ്പസിനുള്ളിൽ ബോളിവുഡ് താരം സണ്ണി ലിയോണിയെ പ്രവേശിപ്പിക്കില്ല. ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എഞ്ചിനിയറിംഗ് കോളജിൽ ജൂലൈ 5 ന് സണ്ണി ലിയോണിയുടെ നൃത്ത പരിപാടി നടത്താൻ തീരുമാനിച്ചിരുന്നു. ഈ പരിപാടിയാണ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ഇടപെട്ടു തടഞ്ഞത്.

ഡി ജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയ പരിപാടികൾ ക്യാമ്പസുകളിൽ നടത്തുന്നതിന് നിലവിൽ സർക്കാർ വിലക്കുണ്ട്. കഴിഞ്ഞ കൊല്ലം കുസാറ്റിലും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലും നടന്ന പരിപാടികളിൽ തിക്കിലും തിരക്കിലും പെട്ട് വിദ്യാർഥികൾ മരിച്ച സാഹചര്യത്തിലാണ് സർക്കാർ, ക്യാമ്പസിൽ ഇത്തരം പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നത്.

സണ്ണി ലിയോണിയുടെ നൃത്ത പരിപാടിക്കായി യൂണിവേഴ്സിറ്റി എഞ്ചിനിയറിംഗ് കോളജ് സർവകലാശാലയുടെ അനുമതി വാങ്ങിയിരുന്നില്ല. മാത്രമല്ല, ഇത്തരം ക്യാമ്പസ് പരിപാടികൾ അനുവദിക്കേണ്ടതില്ല എന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ പരിപാടിക്ക് ക്യാമ്പസിലോ പുറത്തോ യൂണിയൻ്റെ പേരിൽ അവതരിപ്പിക്കുവാൻ അനുമതി നൽകാൻ കഴിയില്ല എന്ന ഉറച്ച നിലപാടിലാണ് വി സി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment