വാട്സ് ആപിൽ എം വി ഡി യുടെ ലോഗോ ഡി പി യായ നമ്പറിൽ നിന്ന് ഒരു സന്ദേശം. താങ്കളുടെ ….. രജിസ്ട്രേഷൻ നമ്പർ വാഹനത്തിന് ഒരു പിഴയുണ്ട്. ഓവർസ്പീഡ്, സിഗ്നൽ ലംഘനം എന്നിങ്ങനെ ഗൗരവമുള്ള കുറ്റത്തിനാണ് പിഴയൊടുക്കേണ്ടത് എന്നും പറഞ്ഞിട്ടുണ്ട്. ഒരു ഐ ഡി നമ്പർ, തുടർന്ന് വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ. എല്ലാം കിറു കൃത്യം. പരിവാഹൻ ആപിൽ കയറി നോക്കി പണം അടയ്ക്കാനും നിർദേശമുണ്ട്. കുറച്ചു കഴിഞ്ഞ് എം വി ഡി ലോഗോ അപ്രത്യക്ഷമായി. പകരം ഒരു ചെറുപ്പക്കാരൻ്റെ ചിത്രം. സംശയം വേണ്ട തട്ടിപ്പു തന്നെ.
കേരള പൊലിസിൻ്റെ ഇതു സംബന്ധിച്ച എഫ് ബി പോസ്റ്റ് നോക്കൂ
വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പില്‍ ലഭിച്ചോ? തട്ടിപ്പിന്റെ മറ്റൊരു മുഖമാണത്.
മോട്ടോര്‍ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്നപേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്