ഓസ്ട്രേലിയയിൽ രണ്ടു മലയാളി യുവതികൾ കടലിൽ വീണുമരിച്ചു. അവധി ദിനത്തിൽ കടൽത്തീരത്തെ പാറക്കെട്ടിലിരുന്ന ഇവരുടെ മേൽ ശക്തമായ തിരമാല വന്നടിച്ച് പാറക്കെട്ടുകൾക്കിടയിലൂടെ കടലിൽ വീണു പോവുകയായിരുന്നു. കണ്ണൂർ ജില്ലക്കാരായ മർവ , നിർഷാ എന്നിവർക്കാണ് ജീവഹാനി ഉണ്ടായത്.
നിർഷയുടെ സഹോദരി റോഷ്നയും തിരയടിയേറ്റ് കടലിൽ വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ഓസ്ട്രേലിയയിലെ സിഡ്നി സതർലാൻഡ് ഷെയറിലെ ബീച്ചിലാണ് സംഭവമുണ്ടായത്. റോഷ്ന പരിക്കു വക വയ്ക്കാതെ ഓടിവന്ന് പൊലിസിന് വിവരം നൽകിയതനുസരിച്ചു രക്ഷാസംഘം ഹെലികോപ്ടറിൽ പരിശോധന നടത്തിയാണ് മർവയേയും നിർഷയേയും കണ്ടെത്തിയത്. അടിയന്തരമായി ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.