രണ്ടിൻ്റെ മൂന്നാം പതിപ്പ്, സുരേഷ് ഗോപിക്ക് വിനോദസഞ്ചാരവും സാംസ്കാരികവും

At Malayalam
1 Min Read

രണ്ടാം പതിപ്പിൻ്റെ തുടർച്ചയായി മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർക്കുള്ള വകുപ്പുകളും. കാര്യമായ മാറ്റങ്ങൾ വരുത്താതെ പ്രധാന നേതാക്കൾക്ക് പഴയ വകുപ്പുകൾ അവരവർക്കു തന്നെ നൽകിയിട്ടുണ്ട്. ആഭ്യന്തരം അമിത് ഷായ്ക്കുള്ളത്. രാജ് നാഥ് സിംഗിന് പ്രതിരോധവും നിധിൻ ഗഡ്കരിക്ക് ഉപരിതല ഗതാഗതവും തുടർന്നും ഭരിക്കാം.

കേരളത്തിൽ നിന്നുള്ള ഏക എം പിയായ സുരേഷ് ഗോപി ക്ക് വിനോദ സഞ്ചാര വകുപ്പാണന്ന് പറയപ്പെടുന്നു. വിദേശ കാര്യമന്ത്രി എസ് ജയശങ്കർ തന്നെ. നിർമല സീതാരാമൻ ധനകാര്യത്തിൽ തുടരും.

മറ്റു മന്ത്രിമാരും വകുപ്പുകളും

ശിവരാജ് സിംഗ് ചൗഹാൻ – കൃഷി

- Advertisement -

മനോഹർലാൽ ഖട്ടർ – ഊർജം

ജെ പി നഡ്ഢ – ആരോഗ്യം

പിയുഷ് ഗോയൽ-വാണിജ്യ കാര്യം

അശ്വിനി വൈഷ്ണവ് – റയിൽ , വാർത്താ വിതരണം

ധർമേന്ദ്ര പ്രധാൻ- വിദ്യാഭ്യാസം

റാം മോഹൻ നായിഡു – വ്യോമയാനം

സുരേഷ് ഗോപി- സാംസ്ക്കാരികം, വിനോദ സഞ്ചാരം ( സഹമന്ത്രി)

ഹർദീപ് സിംഗ് പൂരി – പെട്രോളിയം

എച് ഡി കുമാരസ്വാമി – സ്റ്റീൽ

സർബാനന്ദ സോനോവാൾ – തുറമുഖം.

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി നരേന്ദ്ര മോദി ഒപ്പിട്ടത് കിസാൻ നിധിയുടെ പതിനേഴാമത്തെ ഗഡു വിതരണം ചെയ്യാനുള്ള ഫയലിലായിരുന്നു. രാജ്യത്തെ 10 കോടിയോളം കർഷകർക്ക് ഇതിൻ്റെ പ്രയോജനമുണ്ടാകും.

Share This Article
Leave a comment