ശക്തൻ പ്രതിമ കെ എസ് ആർ ടി സി ചെലവിൽ

At Malayalam
0 Min Read

ശക്തൻ തമ്പുരാൻ്റെ പ്രതിമ കെ എസ് ആർ ടി യുടെ ചെലവിൽ പുനസ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ തനിക്ക് ഇക്കാര്യത്തിൽ ഉറപ്പു തന്നതായും മന്ത്രി രാജൻ പറഞ്ഞു. കെ എസ് ആർ ടി സി ബസിടിച്ച് തൃശൂർ ശക്തൻ റൗണ്ടിലെ ശക്തൻ തമ്പുരാൻ പ്രതിമ മറിഞ്ഞതിനെ തുടർന്നാണ് മന്ത്രി സ്ഥലത്തെത്തിയത്.എന്താണ് അപകടത്തിൻ്റെ കാരണമെന്ന് ശാസ്ത്രീയമായി അന്വേഷണം നടത്തും.

പ്രതിമ പുന:സ്ഥാപിക്കുന്നതിന് ശില്പിയുമായും സംസാരിക്കും. ശക്തൻ തമ്പുരാൻ പ്രതിമ നിൽക്കുന്നതിനു ചുറ്റും റിഫ്ളക്ടർ ഘടിപ്പിക്കുന്നതിനു വേണ്ട സംവിധാനം കോർപ്പറേഷൻ ഏർപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Share This Article
Leave a comment