വീടിന് മുന്നിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണം. കോഴിക്കോട് കക്കാടംപൊയ്കയിൽ സ്വദേശി പ്രകാശനാണ് അക്രമത്തിനിരയായത്. സംഭവത്തിൽ മാങ്കയം സ്വദേശി എബ്രഹാമിനെതിരെ പൊലീസ് കേസെടുത്തു.
യാത്രക്കാരൻ ബെല്ലടിച്ച സ്ഥലത്ത് സ്‌റ്റോപ്പില്ലാത്തതിനാൽ ഡ്രൈവർ നിർത്തിയില്ല. തുടർന്ന് ഡ്രൈവർക്കടുത്തേക്ക് പാഞ്ഞടുത്ത യാത്രക്കാരൻ കഴുത്തിന് പിടിക്കുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. ബസിന് നിയന്ത്രണം നഷ്ടമായെങ്കിലും ഡ്രൈവർ മനസാന്നിധ്യം വീണ്ടെടുത്ത് ബസ് അരികിലേക്ക് ഒതുക്കി നിർത്തിയതുകൊണ്ട് അപകടം ഒഴിവായി. ഡ്രൈവർ മുക്കത്തെ ആശുപത്രിയിൽ ചികിത്സ തേടി.