വീടിന് തീപിടിച്ച് അച്ഛനും അമ്മയും മക്കളും മരിച്ചു

At Malayalam
0 Min Read

അങ്കമാലി പാറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബിനീഷ്, ഭാര്യ അനു, മക്കളായ ജാസ്മിൻ, ജ്യോത്സന എന്നിവരാണ് മരിച്ചത്. ബിനീഷിൻ്റെ അമ്മ പൊള്ളലുകളോടെ രക്ഷപ്പെട്ടു.

ജാതിക്ക ഉണക്കുന്ന യന്ത്രത്തിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. വീട്ടിലെ ഒരു മുറിക്കാണ് ആദ്യം തീ പിടിച്ചത്. മരിച്ച നാലുപേർ മുകളിലത്തെ നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

Share This Article
Leave a comment