ഒ ആർ കേളു മന്ത്രിസഭയിലേക്ക് ?

At Malayalam
1 Min Read

സംസ്ഥാന മന്ത്രിസഭയിൽ പുതുതായി ആര് എന്ന ചർച്ച സി പി എം ലും ഇടതു മുന്നണിയിലും സജീവം. പട്ടിക ജാതി-പട്ടിക വർഗ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് പാർലമെൻ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ വകുപ്പിലെ ചുമതലകൾ വഹിയ്ക്കാനുള്ള മന്ത്രിയെ അടിയന്തരമായി സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്.

മാനന്തവാടിയിൽ നിന്നുള്ള നിയമസഭാംഗമായ ഒ ആർ കേളുവിനാണ് നിലവിൽ സാധ്യത കൂടുതൽ. അദ്ദേഹത്തിൻ്റെ പേര് സജീവ പരിഗണനയിലാണന്ന് പാർട്ടിയോടടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പട്ടികജാതിയിൽ നിന്നുള്ള കെ രാധാകൃഷ്ണനുപകരം അതേ വിഭാഗത്തിൽ നിന്നു മതി മന്ത്രി എന്ന തീരുമാനമുള്ളതിനാൽ പട്ടിക വർഗത്തിൽ നിന്നുള്ള ഒ ആർ കേളുവിന് മുൻ തൂക്കമുണ്ട്. വയനാട്ടിൽ നിന്ന് കഴിഞ്ഞ തവണ മന്ത്രി ഉണ്ടായിരുന്നില്ല. ഇത്തവണയും മന്ത്രിസഭയിൽ വയനാടിനു പ്രാധിനിത്യമുണ്ടായില്ല. തുടർച്ചയായി രണ്ടാം തവണയും നിയമസഭാംഗമായ ഒ ആർ കേളു മന്ത്രിയാകുന്നതോടെ അക്കാര്യത്തിലുള്ള പരാതി ഒഴിയും.

സി പി എം സംസ്ഥാന കമ്മിറ്റി അംഗമാണ് ഒ ആർ കേളു. ആദിവാസി ക്ഷേമ സമിതി നേതാവുമാണ് അദ്ദേഹം. തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 10 വർഷം തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. മാനന്തവാടി ബ്ലോക്കു പഞ്ചായത്തിൽ അംഗമായും പ്രവർത്തിച്ചിരുന്നു. 2016 ലാണ് ആദ്യമായി നിയമസഭയിലേക്കു മത്സരിക്കുന്നത്. അന്നത്തെ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ കന്നി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ അദ്ദേഹം 2021 ലും വിജയം ആവർത്തിച്ചു.

ബാലുശേരി മണ്ഡലത്തിൽ നിന്നുള്ള യുവ എം എൽ എ യായ സചിൻ ദേവിൻ്റെ പേരും ചർച്ചയിൽ വന്നെങ്കിലും നിലവിൽ മുൻ തൂക്കം ഒ ആർ കേളുവിൻ്റെ പേരിനു തന്നെയാണ്.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment