പൂഴിത്തോട് മാവട്ടം വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ കടന്തറ പുഴയിലേക്ക് ജലപ്രവാഹം. പൂഴിത്തോടിന് സമീപം അനങ്ങാംപാറ കൊടുമുടിയിലെ വനമേഖലയിലാണ് വ്യാഴാഴ്ച ഉരുൾപൊട്ടിയത്. മൂന്ന് മണിയോടെയാണ് സംഭവം.
കടന്തറ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇല്ലിയാനി, മുത്തേട്ട് നദികളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പൂഴിത്തോട് മേഖലയിൽ വെളുപ്പിനും മഴ തുടരുകയാണ്. നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നദിയിൽ ഇറങ്ങരുതെന്നും ചെമ്പനോട വില്ലേജ് ഓഫീസർ മുന്നറിയിപ്പ് നൽകി.