പാൻസിൻ്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കാസർഗോഡ് സ്വദേശി പ്രജിൽ ആണ് പൊള്ളലേറ്റതിനെ തുടർന്ന് ആശ്വപത്രിയിലായത്.
പാൻസിൻ്റെ പോക്കറ്റിലിട്ടിരുന്ന ഫോൺ പെട്ടെന്ന് ചൂടാകുന്നതായി അനുഭവപ്പെട്ടെന്ന് ബിസിനസുകാരനായ പ്രജിൽ പറയുന്നു. തുടർന്ന് ഫോൺ പുറത്തെടുത്തതും പൊട്ടിത്തെറിക്കുകയായിരുന്നു. കൈക്കും കാലിനും പൊള്ളലേറ്റ പ്രജിലിനെ സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മൂന്നു വർഷമായി ഉപയോഗിച്ചു കൊണ്ടിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് പ്രജിൽ പറയുന്നു. ഉപഭോക്‌തൃ കോടതിയെ സമീപിച്ച് നഷ്ട പരിഹാരത്തിന് കേസ് കൊടുക്കുമെന്നും പ്രജിൽ പറഞ്ഞു