കെ മുരളീധരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ.ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഇനി മുരളീധരന് ജയിക്കണമെങ്കിൽ ബിജെപിയിൽ ചേരണമെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ മുരളീധരൻ മൂന്നാം സ്ഥാനത്തെത്തുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
സംഘടനാ വിജയത്തിൻ്റെയും സുരേഷ് ഗോപിക്കുള്ള അംഗീകാരത്തിൻ്റെയും ഫലമാണ് തൃശൂരിൽ ബിജെപിയുടെ വിജയം. ബിജെപി മുന്നണി വിപുലീകരിക്കുമെന്നും പുതിയ പാർട്ടികളെ എൻഡിഎയിൽ ഉൾപ്പെടുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതിൻ്റെ ഭാഗമായി ഏത് വിഭാഗവുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
