അക്കൗണ്ടന്റ് ഒഴിവ്

At Malayalam
1 Min Read

കുടുംബശ്രീ ആലപ്പുഴ ജില്ല മിഷന്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ് വി ഇ പി ) ഭാഗമായി വെളിയനാട് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ബി ആര്‍ സി ഓഫീസിലേക്ക് ആറുമാസ താല്‍ക്കാലിക ഒഴിവിലേക്ക് അക്കൗണ്ടന്റിനെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ പരിജ്ഞാനവും കൊമേഴ്‌സ് ബിരുദവുമുള്ള പ്രസ്തുത ബ്ലോക്കില്‍ സ്ഥിര താമസക്കാരയവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യമാണ്. ടാലി, ടൂവീലര്‍ പരിജ്ഞാനം എന്നിവ അഭികാമ്യം. അപേക്ഷ, ബയോഡേറ്റ, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിൻ്റെ കോപ്പി, ആധാര്‍ കോപ്പി, സി ഡി എസ്സിന്റെ സാക്ഷ്യപത്രം എന്നിവ ജൂണ്‍ 13-ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ നിയമനം. വിലാസം: ഡിസ്ട്രിക്റ്റ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം, ആലിശ്ശേരി വാര്‍ഡ്, ആലപ്പുഴ 688001. ഫോണ്‍: 9400920199. അപേക്ഷയുടെ പുറത്ത് ആര്‍ കെ ഐ – ഇ ഡി പി വെളിയനാട് അക്കൗണ്ടന്റ് അപേക്ഷ എന്ന് ചേര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക.

Share This Article
Leave a comment