ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ. ആകെയുള്ള 39 സീറ്റുകളിൽ നിലവിൽ 35 ഇടത്താണ് ഡിഎംകെയും കോൺഗ്രസും അടങ്ങുന്ന ഇന്ത്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്.
ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും രണ്ടിടത്തു മാത്രമാണ് എൻ.ഡി.എ മുന്നിലുള്ളത്.