വോട്ടെണ്ണൽ ; വടകരയില്‍ സംഘര്‍ഷ സാധ്യത

At Malayalam
1 Min Read

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും ഒരുങ്ങി കഴിഞ്ഞു. വോടട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിലേക്ക് കടക്കുകയാണ് രാജ്യം. കുറ്റമറ്റ രീതിയില്‍ കൗണ്ടിംഗ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. എന്നാൽ വടകരയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ് വരുന്നു. കോഴിക്കോട്, വടകര മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന കോഴിക്കോട് ജെഡിടി കോളേജ് പരിസരത്തും വയനാട് മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ നടക്കുന്ന താമരശ്ശേരിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആറ് കമ്പനി അധികസേനയെ വിന്യസിക്കും. അഉഏജ വടകരയില്‍ ക്യാമ്പ് ചെയ്യും. വോട്ടെണ്ണല്‍ കഴിഞ്ഞും പോലീസിനെ പിന്‍വലിക്കരുത് എന്നാണ് നിര്‍ദേശം.

എട്ടുമണിയോടെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൌള്‍ അറിയിച്ചു.

Share This Article
Leave a comment