ഫലം വരാൻ മണിക്കൂറുകൾ മാത്രം

At Malayalam
1 Min Read

രാജ്യത്തിൻ്റെ പുതിയ സാരഥികൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് ഉച്ചക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. നാളെ(ചൊവ്വ) രാവിലെ 8 മുതലാണ് വോട്ടെണ്ണൽ തുടങ്ങുക. ആദ്യം തപാൽ വോട്ടുകളും പിന്നാലെ ഇ വി എം ലെ വോട്ടുകളുമാവും എണ്ണുക. ഇത്തവണ 7 ഘട്ടങ്ങളായിട്ടാണ് വോട്ടെടുപ്പു നടന്നത്.

പ്രധാന മുന്നണികളായ, ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ യും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യവും തെരഞ്ഞെടുപ്പു ഫലത്തിൽ വലിയ പ്രതീക്ഷയാണ് വച്ചു പുലർത്തുന്നത്. നരേന്ദ്രമോദി തന്നെയാണ് വീണ്ടും പ്രധാനമന്ത്രി എന്നും എൻ ഡി എ സഖ്യം മികച്ച വിജയം നേടുമെന്നും അവർ പറയുമ്പോൾ അതിനെ പുച്ഛിച്ച് തള്ളുകയാണ് കോൺഗ്രസും മറ്റു സഖ്യ കക്ഷികളും. എക്സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു വസ്തുതയില്ലെന്നും പ്രതിപക്ഷം പറയുന്നു.

രാജ്യത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തെ ഗൗരവമായി സ്വാധീനിക്കുന്ന ഈ പൊതു തെരഞ്ഞെടുപ്പു ഫലത്തെ രാജ്യത്തിനകത്തു മാത്രമല്ല പുറത്തും അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.

- Advertisement -
Share This Article
Leave a comment