മറ്റുള്ളവരുമായി സൗഹൃദം കൂടുമ്പോൾ പൊലിസ് ഉദ്യോഗസ്ഥർ നല്ല ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോടൊക്കെ കൂടാം ആരോടൊക്കെ കൂടരുതെന്ന നല്ല ധാരണയുണ്ടാകണം. ഉത്തരവാദിത്തപ്പെട്ട പൊലിസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ സുതാര്യതയുള്ളതായിരിക്കണം. തൃശൂരിൽ നടന്ന പൊലിസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞയാഴ്ച ഗുണ്ടാനേതാവിൻ്റെ വിരുന്നിൽ പങ്കെടുത്ത ഡി വൈ എസ് പി യുടെ പ്രവൃത്തിയാണ് മുഖ്യമന്ത്രി ഇങ്ങനെ പറയാൻ കാരണം.448 പേരാണ് പൊലിസ് സേനയിൽ പുതുതായി എത്തിയത്. ഉന്നത ബിരുദങ്ങളും സാങ്കേതിക വിദ്യാഭ്യാസവും നേടിയ നിരവധി പേർ പുതിയ ബാച്ചിലുണ്ട്. സംസ്ഥാന പൊലിസ് മേധാവിയടക്കം ഉന്നത പൊലിസ് ഉദ്യോഗസ്ഥർ പുതിയ ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തിരുന്നു.