ഉഷ്ണ തരംഗത്തിൽ ഉത്തരേന്ത്യ വരളുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളാകും ഉഷ്ണ തരംഗത്തിൻ്റെ രൂക്ഷത കൂടുതൽ അനുഭവിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് കാലാവസ്ഥാ വകുപ്പ് ഇക്കാര്യം അറിയിച്ചത്.
ചൂടിൻ്റെ ആധിക്യത്തിൽ കാട്ടുതീ പടരാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ആരോഗ്യ കേന്ദ്രങ്ങളിലും മറ്റു സ്ഥാപനങ്ങളിലും അഗ്നിബാധ മൂലമുള്ള അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വേണ്ട കരുതൽ നടപടികൾ സ്വീകരിക്കും.
രാജ്യത്ത് ഇപ്രാവശ്യം സാധാരണയിൽ കവിഞ്ഞ രീതിയിൽ മഴ ഉണ്ടാകാൻ സാധ്യതയുള്ളതായും യോഗത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.