കുടി വെളളം ചോദിച്ചെത്തി മാനഭംഗത്തിനു ശ്രമം

At Malayalam
1 Min Read

വീട്ടിൽ കയറി വീട്ടമ്മയായ യുവതിയെ മാനഭംഗം ചെയ്യാൻ ശ്രമിച്ച യുവാവ് പൊലിസ് പിടിയിലായി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ചല്ലിമുക്ക് സ്വദേശിയായ വിഷ്ണുവിനെയാണ് നാട്ടുകാർ പിടി കൂടി പൊലിസിൽ ഏൽപ്പിച്ചത്. കുടിവെള്ളം ചോദിച്ചെത്തിയ ഇയാൾ വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പായപ്പോഴാണ് വീട്ടമ്മയെ ആക്രമിക്കാൻ മുതിർന്നത്. യുവതി നിലവിളിച്ചപ്പോൾ ഇയാൾ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.

നിലവിളികേട്ടെത്തിയ നാട്ടുകാരോട് യുവതി വിവരം പറഞ്ഞതോടെ സമീപ പ്രദേശത്തു തന്നെ പ്രതിയുണ്ടാകുമെന്ന വിശ്വാസത്തിൽ തെരച്ചിൽ തുടങ്ങി. തൊട്ടടുത്തു നിന്നു തന്നെ ഇയാളെ പിടി കൂടി പിന്നാലെ പൊലിസിനു കൈമാറുകയും ചെയ്തു. നിരവധി കേസുകളിൽ പ്രതിയും ലഹരിക്കടിമയുമാണ് പ്രതിയെന്ന് പൊലിസ് പറയുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Share This Article
Leave a comment