എയർഹോസ്റ്റസ് സ്വർണം കടത്തിയതിനു പിന്നിലെ മലയാളി ക്യാബിൻ ക്രൂവും പിടിയിൽ

At Malayalam
1 Min Read

എയർ ഇന്ത്യ എക്സ്പ്രസിൽ ക്യാബിൻ ക്രൂ ആയ യുവതി സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതിനു പിന്നിൽ മലയാളിയായ സഹപ്രവർത്തകൻ എന്ന് റവന്യൂ ഇൻ്റലിജൻസ് വിഭാഗം കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ സുരഭിയാണ് കണ്ണൂരിൽ രണ്ടു ദിവസം മുമ്പ് പിടിയിലായത്. സുരഭിയുടെ സഹപ്രവർത്തകനും കണ്ണൂർ തില്ലങ്കേരി സ്വദേശിയുമായ സുഹൈലാണ് ഇപ്പോൾ പിടിയിലായത്. സുരഭിയെ സ്വർണം കടത്താൻ പ്രേരിപ്പിച്ചതും വേണ്ട സഹായമൊക്കെ ചെയ്തു കൊടുത്തതും ക്യാബിൻ ക്രൂവായി 10 വർഷത്തെ പരിചയമുള്ള സുഹൈലാണ്.

65 ലക്ഷം രൂപയുടെ സ്വർണമാണ് സുരഭി കഴിഞ്ഞയാഴ്ച ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ഏകദേശം 960 ഗ്രാം സ്വർണമാണ് സുരഭിയുടെ പക്കൽ നിന്നും റവന്യൂ ഇൻ്റലിജൻസ് വിഭാഗം പിടി കൂടിയത്. ഒമാനിൽ നിന്നും കണ്ണൂരിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം.

സുരഭിയെ കൂടുതൽ ചോദ്യം ചെയ്തതിൻ്റേയും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ അന്വേഷണ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് സുഹൈലിനേയും അറസ്റ്റു ചെയ്തതന്ന് റവന്യൂ ഇൻ്റലിജൻസ് മേധാവി അറിയിച്ചു.

Share This Article
Leave a comment