എം സ്വരാജ് ദേശാഭിമാനിയുടെ റസിഡൻ്റ് എഡിറ്റർ

At Malayalam
0 Min Read

എം സ്വരാജിനെ ദേശാഭിമാനി പത്രത്തിൻ്റെ റസിഡൻ്റ് എഡിറ്ററായി നിയമിച്ചു. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. ഡി വൈ എഫ് ഐ യുടെ മുഖ പ്രസിദ്ധീകരണമായ യുവധാരയുടെ എഡിറ്ററായി അദ്ദേഹം നേരത്തേ പ്രവർത്തിച്ചിട്ടുണ്ട്.തൃപ്പൂണിത്തുറയിൽ നിന്നുള്ള മുൻ നിയമസഭാംഗം കൂടിയായ എം സ്വരാജ് എസ് എഫ് ഐ യുടെ സംസ്ഥാന സെക്രട്ടറി, ഡി വൈ എഫ് ഐ യുടെ സംസ്ഥാന പ്രസിഡൻ്റ്, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിൻ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.

Share This Article
Leave a comment