തെരഞ്ഞെടുപ്പു കഴിഞ്ഞാൽ, ഇന്നിനി എക്സിറ്റ് പോൾ ദിനം

At Malayalam
1 Min Read

തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമാകുന്നതോടെ ഇന്ന് വൈകിട്ട് 6.30 നും 7.00 നും ഇടയിൽ വിവിധ ദൃശ്യമാധ്യമങ്ങൾ തങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടും. തെരഞ്ഞെടുപ്പു ചട്ടങ്ങളിൽ, പൂർണമായും പോളിംഗ് അവസാനിച്ച ശേഷം മാത്രമേ എക്സിറ്റ് പോളുകൾ പാടുള്ളു എന്ന വ്യവസ്ഥയുള്ളതിനാലാണ് ഇന്ന് പുറത്തുവിടുന്നത്.

എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ല. പലപ്പോഴും പാളിപ്പോയ പ്രവചനങ്ങളും കണ്ടിട്ടുണ്ട്. ചില മാധ്യമങ്ങളുടെ താല്പര്യങ്ങളും ഫല പ്രവചനങ്ങളിൽ പ്രതിഫലിക്കാറുണ്ടന്ന ആക്ഷേപവും ശക്തമാണ്. തങ്ങളുടെ ചാനലിൻ്റെ റേറ്റിംഗ് കൂട്ടാനായി മാത്രം നടത്തുന്ന ഇത്തരം പ്രഹസനങ്ങളിൽ നിന്ന് കോൺഗ്രസ് വിട്ടു നിൽക്കുകയാണന്ന് എ ഐ സി സി വക്താവ് പവൻ ഖേര എക്സിൽ അറിയിച്ചു. വിവിധ എക്സിറ്റ് പോൾ പ്രവചന ചർച്ചകളിൽ തങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ലന്ന് കോൺഗ്രസ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

2019 ൽ വിവിധ എക്സിറ്റ് പോളുകൾ എൻ ഡി എ മുന്നണിക്ക് 285 സീറ്റുകൾ കിട്ടുമെന്ന് പ്രവചനം നടത്തിയതെങ്കിലും 353 സീറ്റുകൾ മുന്നണി നേടിയപ്പോൾ അതിൽ 303 സീറ്റും ബി ജെ പിയുടേതായിരുന്നു. 1957 ലെ രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ ആദ്യമായി ഒരു എക്സിറ്റ് പോൾ നടന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് ഒപിനിയൻ ആണ് ഇത് സംഘടിപ്പിച്ചത്. ദൂർദർശൻ 1996 ൽ സെൻ്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റിസിനെ എക്സിറ്റ് പോൾ ഫലം കണ്ടെത്താനായി നിയമിച്ചിരുന്നു.

നിലവിൽ രാജ്യത്തെ പ്രധാന വാർത്താ ചാനലുകൾക്കായി വിവിധ എക്സിറ്റ് പോൾ ഏജൻസികളാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി ഫലങ്ങൾ നൽകുന്നത്.

- Advertisement -

Share This Article
Leave a comment