സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഷഷ്ടിപൂർത്തിയിലേയ്ക്ക്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം നെട്ടൂരിലാണ് ജനിച്ചത്. തോൽവിയോടെയാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയം വി ഡി സതീശൻ തുടങ്ങിയത്.

1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. എന്നാൽ അത് പിന്നീടങ്ങോട്ടുള്ള തുടർ വിജയങ്ങളുടെ തുടക്കമായിരുന്നു.2001 ൽ എറണാകുളം ജില്ലയിലെ പറവൂർ നിയോജക മണ്ഡലത്തിൽ തുടങ്ങിയ നിയമസഭാ സാമാജിക പദവി 2021 ലും ആവർത്തിച്ചു.

2001 ൽ എതിർ സ്ഥാനാർത്ഥിയായിരുന്ന കെ എം ദിനകരനെ ഏഴായിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ ശേഷം ഓരോ തെരഞ്ഞെടുപ്പിലും ഭൂരിഭക്ഷം വർധിപ്പിച്ചിരുന്നു അദ്ദേഹം. പി ടി ചാക്കോ കഴിഞ്ഞാൽ കേരളത്തിലെ പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവു കൂടിയാണ് വി ഡി സതീശൻ.