അനധികൃത പ്രോട്ടീൻ വില്പന, തട്ടിപ്പു സ്ഥാപനത്തിൽ റെയ്ഡ്

At Malayalam
1 Min Read

തൃശൂരിൽ സ്‌റ്റിറോയിഡുകളും രക്ത സമ്മർദം ഉയർത്താനുള്ള മരുന്നുകളും അനധികൃത വില്പന നടത്തിയതിന് പ്രോട്ടിൻ മാൾ എന്ന സ്ഥാപനത്തിൽ പൊലിസ് മിന്നൽ പരിശോധന നടത്തി. അനധികൃതമായി വില്പന നടത്തിയ നിരവധി മരുന്നുകൾ പരിശോധനയിൽ പിടിച്ചെടുത്തു. ചീഫ് ഡ്രഗ് ഇൻസ്പെക്ടർ പരിശോധനയ്ക്കു നേതൃത്വം നൽകി.

വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ചില മരുന്നുകളാണ് വിദഗ്ധോപദേശം പോലും തേടാതെ ഇവിടെ നിന്നും വിറ്റിരുന്നത്. രക്ത സമ്മർദം ഉയർത്തുന്നതിനായുള്ള മരുന്നുകൾ വ്യാപകമായി ഈ സ്ഥാപനം വില്പന നടത്തിയിരുന്നതായും പൊലിസിനു വിവരം ലഭിച്ചിരുന്നു. കൂടാതെ അനാബൊളിക് ഇനത്തിലുള്ള സ്റ്റിറോയിഡുകൾ വില്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

ഈ സ്ഥാപനത്തിൽ നിന്നും പ്രോട്ടീൻ എന്ന പേരിൽ വിറ്റഴിച്ചിരുന്നവയൊക്കെ യാതൊരു മുന്നറിയിപ്പോ വിദഗ്ധ നിർദേശമോ കൂടാതെയായിരുന്നുവെന്ന് ചീഫ് ഡ്രഗ് ഇൻസ്പെക്ടർ പറയുന്നു. യുവാക്കൾ ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നും ഒരു കാരണവശാലും സാധനങ്ങൾ വാങ്ങി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Share This Article
Leave a comment