സിദ്ധാർത്ഥൻ വധക്കേസ് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

At Malayalam
1 Min Read

പൂക്കോട് വെറ്ററിനറി സർവകാലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാനം വിട്ടുപോകാനോ വിചാരണ പൂർത്തിയാകുന്നതുവരെ വയനാട് ജില്ലയിൽ പ്രവേശിക്കാനോ പാടില്ല എന്നതടക്കമുള്ള ഉപാധികളോടെയാണ് 19 പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യം നൽകുന്നതിനെതിരെ സി ബി ഐയും സിത്ഥാർത്ഥിൻ്റെ അമ്മയും ഹർജി നൽകിയിട്ടുണ്ടായിരുന്നു.

പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് സി ബി ഐ തങ്ങൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതെന്നും ജാമ്യം തടയുക എന്നതു മാത്രമാണ് അതിലെ ഉദ്ദേശമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. വിദ്യാർത്ഥികളായ പ്രതികൾക്ക് കേസിൽ ഒരു വിധത്തിലും ഇടപെടാൻ കഴിയില്ലെന്നും രണ്ടു മാസത്തിൽ കൂടുതലായി അവർ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ജാമ്യം അനിവാര്യമാണന്നും അഭിഭാഷകൻ വാദം ഉന്നയിച്ചു.

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് പൂക്കോട് വേറ്റേറിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

Share This Article
Leave a comment