‘ഇന്ത്യ’ വന്നാൽ ജോസ് കെ മാണി കേന്ദ്രമന്ത്രി, സീറ്റു കിട്ടിയേ തീരു

At Malayalam
1 Min Read

കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുന്നതോടെ കേന്ദ്ര മന്ത്രിസഭയിൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയായി ജോസ് കെ മാണിയുണ്ടാകുമെന്നും അതിനാൽ രാജ്യസഭയിൽ കേരള കോൺഗ്രസ് (എം) പ്രതിനിധി നിർബന്ധമായും ഉണ്ടാകണമെന്നും പാർട്ടി നിലപാടെടുത്തു. കേരളത്തിൽ നിന്നും ഒഴിവു വരുന്ന മൂന്നു സീറ്റുകളിൽ ഒന്നാണ് കേരള കോൺഗ്രസ് (എം) ആവശ്യപ്പെടുന്നത്. സി പി എം പ്രതിനിധിയായ ഏളരം കരിം , സി പി ഐ പ്രതിനിധിയായ ബിനോയ് വിശ്വം, കേരള കോൺഗ്രസ് (എം) പ്രതിനിധിയായ ജോസ് കെ മാണി എന്നിവരുടെ ഊഴമാണ് അവസാനിയ്ക്കുന്നത്.

ഒഴിവു വരുന്ന മൂന്നു സീറ്റുകളിൽ ഒന്ന് യു ഡി എഫി നുള്ളതാണ്. മറ്റൊന്ന് ഉറപ്പായും സി പി എം ഏറ്റെടുക്കും. ശേഷിയ്ക്കുന്ന ഒരു സീറ്റിനായി സി പി ഐ, കേരള കോൺഗ്രസ് (എം), എൻ സി പി കക്ഷികൾ ആവശ്യമുന്നയിച്ച് രംഗത്തു വന്നതിൻ്റെ ബാക്കി പത്രമാണ് കേരള കോൺഗ്രസിൻ്റെ ഇപ്പോഴത്തെ നിലപാട്. സി പി എം ൻ്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരുന്നുണ്ട്. രാജ്യസഭാ സീറ്റ് സംബന്ധമായ ചർച്ചയും യോഗത്തിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്. സി പി ഐ, കേരള കോൺഗ്രസ് (എം) കക്ഷികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് വിഷയം ചർച്ച ചെയ്യുമെന്നും എൽ ഡി എഫിലെ ചില നേതാക്കൾ പറയുന്നുണ്ട്.

എന്തായാലും എൽ ഡി എഫിനുള്ളിൽ തന്നെ വിഷയം രമ്യമായി പരിഹരിയ്ക്കുമെന്നും നേതാക്കൾ പറയുന്നു. സീറ്റ് സി പി ഐയ്ക്കു നൽകേണ്ടി വന്നാൽ ജോസ് കെ മാണിയ്ക്ക് കാബിനറ്റ് റാങ്കുള്ള സംസ്ഥാന ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാൻ സ്ഥാനമോ സംസ്ഥാന ആസൂത്രണ കമ്മിഷൻ്റെ ഉപാധ്യക്ഷ സ്ഥാനമോ നൽകിയേക്കും

Share This Article
Leave a comment