ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ 27,900- 63,700. ഒരു ഒഴിവാണുള്ളത്. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ നിരാക്ഷേപ സാക്ഷ്യപത്രവും KSR Part I Rule 144 പ്രകാരമുള്ള Proforma- യിൽ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ജൂൺ 27നു വൈകിട്ട് അഞ്ചിന് മുമ്പായി കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി. 9/1023 (1), ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം- 695 010. ഫോൺ: 0471- 2720977 എന്ന വിലാസത്തിൽ ലഭ്യമാക്കണം