കെ എസ് ആർ ടി സി ബസ് സ്റ്റാൻൻ്റുകളിലെ ശൗചാലയം നടത്തിപ്പുകാർക്ക് എതിരെ നടപടി. ശൗചാലയത്തിൽ പ്രാഥമികമായ ശുചിത്വം പോലും പാലിയ്ക്കാത്തവർക്കെതിരെയാണ് നടപടിയെടുക്കുന്നത്. ഗതാഗത മന്ത്രിയുടെ നിർദേശ പ്രകാരം പരിശോധന നടത്തിയതിനു പിന്നാലെയാണ് തീരുമാനം.
കോട്ടയം, തിരുവല്ല കെ എസ് ആർ ടി സി യൂണിറ്റുകൾക്കു കീഴിലുള്ള ബസ്സ്റ്റാൻ്റുകളോടനുബന്ധിച്ചുള്ള ശൗചാലയങ്ങളിൽ കരാറിൽ പറഞ്ഞിട്ടുള്ള ഒരു മാനദണ്ഡവും പാലിക്കുന്നില്ലെന്ന് കെ എസ് ആർ ടി സിയുടെ ചെയർമാൻ ആൻ്റ് മനേജിംഗ് ഡയറക്ടർ നടത്തിയ സന്ദർശനത്തിൽ കണ്ടെത്തിയിരുന്നു. യാത്രക്കാരെ നേരിട്ടു ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ ഉദാസീനത കാണിയ്ക്കുന്നത് പ്രസ്ഥാനത്തിന് ദോഷമായിരിക്കുമെന്നും എല്ലാ മേഖലകളിലും ഇതുമായി ബന്ധപ്പെട്ട് അടിയന്തര പരിശോധനകൾ ഉണ്ടാകുമെന്നും സി എം ഡി പറഞ്ഞു.