വിവാഹ സദ്യകൾക്കുള്ള പച്ചക്കറികൾ കഴുകാറില്ല, നടപടിയുണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മിഷൻ

At Malayalam
1 Min Read

വിവാഹം നടക്കുന്ന ഓഡിറ്റോറിയങ്ങളിൽ സദ്യ ഒരുക്കാനുള്ള പച്ചക്കറികൾ ഒന്നും കഴുകാറില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതായി മനുഷ്യാവകാശ കമ്മിഷൻ. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ഇത്തരം സ്ഥലങ്ങളിലെത്തി കർശന പരിശോന നടത്തണമെന്നും മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സൺ ബൈജു നാഥ് നിർദേശിച്ചു. പാൽ, പച്ചക്കറികൾ, പഴ വർഗങ്ങൾ എന്നിവയിൽ മായം കലർത്തുന്ന വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദേശം.

ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കലിനെതിരെ കർശന നടപടി എടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി റിപ്പോർട്ടിൽ പറഞ്ഞു. വിവാഹ സദ്യയടക്കമുള്ള ചടങ്ങുകൾക്ക് ഭക്ഷണമൊരുക്കുന്നത് വൃത്തിയുള്ള സ്ഥലങ്ങളിലായിരിക്കണം. പാചകത്തൊഴിലാളികളും നല്ല ശുചിത്വം പാലിയ്ക്കേണ്ടതുണ്ട്. ശുചിത്വമില്ലായ്മ ശ്രദ്ധയിൽപ്പെട്ടാൽ ആദ്യഘട്ടത്തിൽ മുന്നറിയിപ്പും പിഴയുമുണ്ടാകും. ആവർത്തിച്ചാൽ ഭക്ഷ്യവസ്തുക്കളുടെ ലാബ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമ നടപടിയും എടുക്കും.

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണമുണ്ടാക്കുന്നതും അത് വിതരണം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ ഉറപ്പായും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി പറയുന്നു.

- Advertisement -
Share This Article
Leave a comment