തിരുവനന്തപുരം പൂജപ്പുര പഞ്ചകർമ്മ ആയുർവേദാശുപത്രിയിൽ 18നും 35 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ആർത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന അമിതവേദന, ഓക്കാനം, ഛർദ്ദി, തലവേദന, മാനസിക പിരിമുറുക്കം, വയറിളക്കം, മലബന്ധം, നടുവേദന എന്നിവയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ യോഗചികിത്സയും മരുന്നുകളും നൽകുന്നു. പഞ്ചകർമ്മ ആശുപത്രിയിലെ സ്വസ്ഥവൃത്ത ഒ.പി (ഒ.പി 2)യിൽ തിങ്കൾ മുതൽ ശനി വരെ പരിശോധനയുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446315549