സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2024 -25 അധ്യയന വർഷത്തെ പി എസ് സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടൽ മനേജ്മെൻ്റ് മേഖലയിലെ ഒരു വർഷത്തെ ബേക്കറി ആൻഡ് കൺഫെക്ഷണറി, ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻ്റ് ബീവറേജ് സർവീസ്, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, കാനിങ് ആൻ്റ് ഫുഡ് പ്രിസർവേഷൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. എസ് സി /എസ് ടി / ഒ ഇ സി വിഭാഗത്തിൽപ്പെവർക്ക് പഠനം സൗജന്യമാണ്. മറ്റു വിഭാഗത്തിൽ പ്പെട്ടവർക്ക് നിയമാനുസൃത ഫീസ് ഇളവും ലഭിക്കും.
ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് www.fcikerala.org.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 വൈകിട്ട് നാലു മണി. കൂടുതൽ വിവരങ്ങൾക്ക് – 0484 25583 85 , 2963385, 9188133492