ഈ വർഷത്തെ യഥാർത്ഥ വിഷു കൈനീട്ടം ആർക്കാണന്ന് നാളെ ഉച്ചയ്ക്ക് രണ്ടു മണിയ്ക്കറിയാം. 300 രൂപ വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് ഇപ്രാവശ്യം വിറ്റു പോയത്. 42 ലക്ഷം ടിക്കറ്റുകൾ ഇതിനോടകം വിറ്റു പോയതായാണ് വിവരം. വിഷു ബംപർ കിട്ടുന്ന ഭാഗ്യവാന് 12 കോടി രൂപയാണ് സമ്മാനം. രണ്ടാം സമ്മാനം കിട്ടിയവർക്കും മോഹഭംഗം വേണ്ട. ആറ് പരമ്പരകളിലായി ഒരു കോടി രൂപ വീതവും മൂന്നാമന് അതു പോലെ ആറു പരമ്പരകളിൽ തന്നെ 10 ലക്ഷം വീതവും നൽകും.
നാലാം സമ്മാനം ആറു പരമ്പരകളിലായി അഞ്ച് ലക്ഷം വീതവും അഞ്ചു മുതൽ ഒമ്പതുവരെ ക്രമത്തിൽ 5,000, 2,000, 1,000 ,500, 300 എന്നിങ്ങനെ സമ്മാനം തരും. വിഷു ബംപർ നറുക്കെടുപ്പു കഴിഞ്ഞാൽ മൺസൂൺ ബംപർ പ്രകാശിപ്പിക്കും. 250 രൂപ നിരക്കിൽ ടിക്കറ്റുകൾ വാങ്ങാം.
statelottery.kerala.gov.in ൽ നാളെ രണ്ടു മണി കഴിഞ്ഞ് ടിക്കറ്റെടുത്തവർ കയറൂ ; ഞെട്ടാൻ തയ്യാറായി.