ഇന്നും നാളെയും (തിങ്കൾ, ചൊവ്വ) മൂന്നു ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പുതിയ കാലാവസ്ഥാ റിപ്പോർട്ട്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ഈ മഴയ്ക്കു സാധ്യത പ്രവിചിയ്ക്കുന്നത്.
രണ്ടു ദിവസങ്ങളിലും മൂന്നു ജില്ലകളിലും മഞ്ഞ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.കോട്ടയം, തൃശൂർ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യത പറയുന്നുണ്ട്. നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ കണക്കു കൂട്ടലനുസരിച്ച് ഈ മാസം 31 നാണ് സംസ്ഥാനത്ത് കാലവർഷം എത്തേണ്ടത്.